സെൻസസ് 2027 സെൽഫ് എന്യൂമെറേഷൻ ഡയറക്ടർ ശ്രീ. കമൽ ഉദ്ഘാടനം ചെയ്തു.
സെൻസസ് 2027 സെൽഫ് എന്യൂമെറേഷൻ കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റി തലത്തിൽ നടന്ന ഉദ്ഘാടനം സിനിമ ഡയറക്ടർ ശ്രീ. കമൽ നിർവഹിച്ചു. കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ശ്രീമതി ഹണി പീതാംബരൻ അധ്യക്ഷത വഹിച്ചു. കൊടുങ്ങല്ലൂർ മുൻസിപ്പൽ സെക്രട്ടറി ലിൻസ് ഡേവിസ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ ശ്രീ രാധാകൃഷ്ണൻ, ശ്രീ രതീഷ്, ശ്രീമതി ലത ഉണ്ണികൃഷ്ണൻ,കൗൺസിലർ ശ്രീ രാംദാസ് തുടങ്ങിയവർ പങ്കെടുത്തു.
നിർദ്ദിഷ്ട വെബ് പോർട്ടൽ(https://se.census.gov.in/) വഴി കുടുംബങ്ങൾക്ക് സ്വന്തമായി വിവരങ്ങൾ രേഖപ്പെടുത്താൻ കഴിയുന്ന സംവിധാനമാണ് സെൽഫ് എന്യൂമെറേഷൻ.
1872 മുതൽ ഇന്ത്യയിൽ നടന്നുവരുന്ന സെൻസസ് ഇതാദ്യമായാണ് പൂർണമായും ഡിജിറ്റൽ സംവിധാനങ്ങളിലൂടെ വിവരശേഖരണം നടത്തുന്നത്. സെൻസസിൻ്റെ ആദ്യ ഘട്ടത്തിൽ വീടുകളുടെ അവസ്ഥ, സൗകര്യങ്ങൾ തുടങ്ങിയ വിവരങ്ങളാണ് അടിസ്ഥാനപരമായി ശേഖരിക്കുക.
സെൽഫ് എന്യൂമെറേഷൻ ചെയ്യുന്നതിനായി se.census.gov.in എന്ന പോർട്ടലിൽ മൊബൈൽ ഫോൺ മുഖേന വിവരങ്ങൾ നൽകാവുന്നതാണ്.
ജൂൺ 16 മുതൽ 30 വരെ രാവിലെ 6 മുതൽ രാത്രി 12 വരെയുള്ള സമയങ്ങളിലാണ് പോർട്ടൽ ലഭ്യമാകുക.
സ്വയം വിവരങ്ങള്‍ നല്‍കേണ്ട വിധം
https://se.census.gov.in പോര്‍ട്ടല്‍ സന്ദര്‍ശിച്ച് സംസ്ഥാനം തിരഞ്ഞെടുക്കുക. കുടുംബനാഥൻ്റെ പേരും മൊബൈല്‍ നമ്പറും നല്‍കി രജിസ്റ്റര്‍ ചെയ്യുക. ഒരു മൊബൈല്‍ നമ്പര്‍ ഒരു കുടുംബത്തിന് മാത്രമേ ഉപയോഗിക്കാവൂ. ഇഷ്ടമുള്ള ഭാഷ തിരഞ്ഞെടുത്ത് ഒ.ടി.പി. വഴി വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കുക. ഒരിക്കല്‍ തിരഞ്ഞെടുത്ത ഭാഷ പിന്നീട് മാറ്റാന്‍ കഴിയില്ല. പോര്‍ട്ടലിലെ മാപ്പില്‍ വീടിൻ്റെ കൃത്യമായ സ്ഥാനം 'റെഡ് മാര്‍ക്കര്‍' ഉപയോഗിച്ച് അടയാളപ്പെടുത്തണം. സെന്‍സസുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി വിവരം പരിശോധിച്ച് ഫൈനല്‍ സബ്മിറ്റ് നല്‍കുക.
വിവരങ്ങള്‍ വിജയകരമായി നല്‍കി കഴിഞ്ഞാല്‍ 'എച്ച്' എന്ന് തുടങ്ങുന്ന 11 അക്ക സെല്‍ഫ്-ഇന്യൂമറേഷന്‍ ഐഡി (എസ് ഇ ഐഡി) ലഭിക്കും. സെന്‍സസ് ഉദ്യോഗസ്ഥര്‍ പിന്നീട് വീട് സന്ദര്‍ശിക്കുമ്പോള്‍ ഈ ഐഡി കൈമാറിയാല്‍ മതി. ഇതോടെ വിവരങ്ങള്‍ ഡിജിറ്റലായി സ്ഥിരീകരിക്കപ്പെടും. ജൂണ്‍ 30 നകം വിവരങ്ങള്‍ സമര്‍പ്പിക്കാത്തവര്‍ക്ക് സെല്‍ഫ്-ഇന്യൂമറേഷന്‍ പൂര്‍ത്തിയാക്കാന്‍ കഴിയില്ല. സമര്‍പ്പിക്കാത്തവരുടെ വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ നേരിട്ട് ശേഖരിക്കും. കൂടുതല്‍ വ്യക്തതയ്ക്ക് പോര്‍ട്ടലില്‍ യൂസര്‍ ഗൈഡും ലഭിക്കും.
Images